Qatar's foreign minister has slammed Saudi Arabia for destabilizing the region.
സൌദിക്കും യുഎഇക്കുമെതിരെ ശക്തമായി പ്രതികരിച്ച് ഖത്തർ. പശ്ചിമേഷ്യയില്‍ ഇരുണ്ട യുഗമാണ്. അതിന് കാരണം മേഖലയിലെ വൻ ശക്തികളായ ചില രാജ്യങ്ങളാണെന്നും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍ഥാനി പറഞ്ഞു. സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. നാളിതുവരെയായിട്ടും ഖത്തർ സൌദിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നില്ല. അയല്‍രാജ്യങ്ങള്‍ അപകടകരമായ അധികാരക്കളിയാണ് നടത്തുന്നത്. അതിന് വേണ്ടിയുള്ള കലഹവും നാടകവുമാണ് പശ്ചിമേഷ്യയില്‍ നടക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളും അറസ്റ്റും ഖത്തറുമായി ബന്ധം വിച്ഛേദിച്ചതുമെല്ലാം സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.ഖത്തറിനെതിരേ ഉപരോധം ചുമത്തിയത് ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ്. ഇറാനുമായി ഖത്തര്‍ അടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും സൗദി അറേബ്യയും യുഎഇയും ഉന്നയിച്ചിരുന്നു.